വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ മുയിപ്പോത്ത് സ്വദേശി മരിച്ചു
മേപ്പയ്യൂര്‍: വടകരയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുയിപ്പോത്ത് കൊളോറോത്ത് ജയഗോവിന്ദന്‍(56) മരിച്ചു. ഒരാഴ്ച മുമ്പ് വടകര അടക്കാതെരു ജംഗ്ഷന് സമീപത്ത് കൂടെ നടന്നു പോകവെ ബൈക്കിടിക്കുകയായിരുന്നു. തുടര്‍ന്ന് സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അച്ഛന്‍: പരേതനായ ഗോപാലക്കുറുപ്പ്. അമ്മ: പരേതയായ കാര്‍ത്ത്യായനി അമ്മ. സഹോദരങ്ങള്‍: വിജയലക്ഷ്മി(കന്നിനട), രാധാകൃഷ്ണന്‍(കാവില്‍ റോഡ്), ശിവദാസന്‍(മുയിപ്പോത്ത്), പരേതയായ ജയശ്രീ.