മൂടാടി ‘ചുവട്’ വനിതാലീഗ് സംഗമം; പങ്കെടുത്തത് നൂറ്റിയമ്പതോളം വനിതകള്‍


നന്തി: നാരങ്ങോളിക്കുളത്ത് സംഘടിപ്പിച്ച മൂടാടി പതിനെട്ടാം വാര്‍ഡ് ‘ചുവട്’ വനിതാ ലീഗ് സംഗമം വനിതാലീഗ് പ്രസിഡന്റ്‌ ടി.പി ഫൗസിയ ഉദ്ഘാടനം ചെയ്തു. മൂടാടി പഞ്ചായത്ത് ലീഗ് അധ്യക്ഷൻ സി.കെ അബുബക്കർ പതാക ഉയർത്തി. ഷർബിന റഫീഖ് അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ ഹരിത സംസ്ഥാന സെക്രട്ടറി അഫ്‍ശിലാ ഷഫീഖ്‌ മുഖ്യ പ്രഭാഷണം നടത്തി. സജ്‌ന പിരിശത്തിൽ ചുവടിന്റെ
വിശദീകരണം നടത്തി. ജില്ലാ സെക്രട്ടറി പി.റഷീദ, ബ്ലോക്ക്‌ മെമ്പർ സുഹറാ ഖാദർ, പി.കെ സുനിത, സീനത്ത് കാരുണ്യ, സാജിത ഗഫൂർ, റഷീദ സമദ്‌, എ.വി ഉസ്‌ന കോവ്മ്മൽ, ജംഷിദ മുചുകുന്ന്, മുഹമ്മദാലി മുതുകുനി, കെ.അഹമ്മദ്‌ ഫൈസി, മർഹബ കുഞ്ഞബ്ദുള്ള, തയ്യിൽ നൗഷാദ്, ഗഫൂർ ഹസ്നാസ്, തയ്യിൽ സിറാജ്, ഹനീഫ നിലയെടുത്ത്, യു.വി നൗഫൽ തുടങ്ങിയവര്‍ സംസാരിച്ചു. വി.കെ സക്കീന സ്വാഗതം പറഞ്ഞു. മുഹമ്മദ്‌ ഫൈസാൻ ഖിറാഅത്ത് നടത്തി. പരിപാടിയില്‍ നൂറ്റിഅമ്പതോളം സ്ത്രീകൾ പങ്കെടുത്തു.