പുതിയാപ്പയില്‍ ചെറുബോട്ടിൽ കൂറ്റൻ മത്സ്യബന്ധനബോട്ട് ഇടിച്ച് അപകടം; അഞ്ച് മത്സ്യത്തൊഴിലാളികള്‍ പരിക്ക്
എലത്തൂർ: പുതിയാപ്പ ഹാർബറിന് വടക്കുഭാഗത്ത് ഏഴുകിലോമീറ്റർ അകലെ നിർത്തിയിട്ട ചെറുബോട്ടിൽ കൂറ്റൻ മത്സ്യബന്ധന ബോട്ടിടിച്ച് അപകടം. ചെറുബോട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. സ്രാങ്ക് പുതിയാപ്പ കുഞ്ഞിലേന്റെകത്ത് സബീഷ് (45), തൊഴിലാളികളായ വയൽപ്പീടികയിൽ മനോജ് (55), താഴത്തെ പീടികയിൽ ദേവദാസ് (55), താഴത്തെപീടികയിൽ സാലു (45), വലിയകത്ത് സുരാജ് (45) എന്നിവർക്കാണ് പരിക്കേറ്റത്.
പുതിയാപ്പയില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ അക്ഷയ ബോട്ട് ആണ് തകര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ചെ 2.45ഓടെയാണ് അപകടം. വ്യാഴാഴ്ചയാണ് ബോട്ട് കടലിലിറങ്ങിയത്. രാത്രി മുതല്‍ കടലില്‍ അതിശക്തമായ കാറ്റുള്ളതിനാല്‍ വെള്ളിയാഴ്ച തീരത്ത് നിന്നും എട്ട് കിലോമീറ്റര്‍ അകലെ നങ്കൂരമിട്ടതായിരുന്നു. ഇതിനിടെയാണ് മറ്റൊരു ബോട്ട് ഇടിച്ചത്.
അപകടത്തില്‍ നങ്കൂരം പൊട്ടി ബോട്ടിന്റെ നിന്ത്രണം നഷ്ടമായി. മാത്രമല്ല കൊമ്പും ഭിത്തികളും തകരുകയും എഞ്ചിനും കേടായി. വയര്‍ലസ് സിഗ്നല്‍ നഷ്ടപ്പെട്ടതും ഏറെ ആശങ്കയുണ്ടാക്കി. പിന്നീട് സിഗ്നല്‍ ലഭിച്ചശേഷം കരയില്‍ നിന്നും ഗദുര്‍ഗ എന്ന ബോട്ട് എത്തിയാണ് പരിക്കേറ്റവരെ കരയ്‌ക്കെത്തിച്ചത്. ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടമുണ്ടാക്കിയ ബോട്ട് നിർത്താതെ ഓടിച്ചുപോയെങ്കിലും ബോട്ട് പിന്നീട് ബേപ്പൂരിൽനിന്ന് എലത്തൂർ കോസ്റ്റൽ എസ്ഐ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് കണ്ടെത്തി.
Description: A large fishing boat collided with a small boat in Puthiyappa