‘സംഘപരിവാര്‍ നടപ്പിലാക്കുന്ന വിഭജന രാഷ്ട്രീയ അജണ്ടയ്ക്കെതിരെ ഒറ്റക്കെട്ടായി പോരാടണം’; ഐക്യദീപം ക്യാമ്പയിന്‍ സംഘടിപ്പിച്ച് എ.ഐ.വൈ.എഫ് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റി
മേപ്പയ്യൂര്‍: വിഭജന രാഷ്ട്രീയത്തിനെതിരെ യൂത്ത് ഫോര്‍ യൂണിറ്റി എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദീപം ക്യാമ്പയിന്‍ സംഘടിപ്പിച്ചു.
”മോദി സര്‍ക്കാരിന്റെ ഫാസ്സ്റ്റ് നയങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെയും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം പോരാടുന്നവരെ കള്ളക്കേസുകളില്‍ കുടുക്കി രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടയ്ക്കുകയാണെന്നും” , ഇന്ത്യന്‍ ഭരണഘടനയെ ആര്‍എസ്എസിന്റെ ഇഷ്ടാനുഷ്ടങ്ങള്‍ക്ക് അനുസരിച്ച് മാറ്റം വരുത്തുകയാണെന്നും ഇന്ത്യയെ അതിവേഗം ഹിന്ദുത്വ ഫാസിസ്റ്റ് ഏകാധിപത്യത്തിലേക്ക് കൊണ്ടുപോവുകയാണെന്നും സംഘപരിവാര്‍ നടപ്പിലാക്കുന്ന വിഭജന രാഷ്ട്രീയ അജഡയ്ക്കെതിരെ ഒറ്റെക്കെട്ടായി പോരാടണമെന്നും എ.ഐ.വൈ.എഫ് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് കെ.കെ. ബാലന്‍ മാസ്റ്റര്‍ പറഞ്ഞു.
എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡണ്ട് അഖില്‍ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അജയ് ആവള, മണ്ഡലം സെക്രട്ടറി സി.ബിജു ,എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ധനേഷ് കാരയാട്, എ.ബി ബിനോയ്, വിപിന്‍ കൈതക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എം ബിജിഷ, പി.ടി സനൂപ്, അനില്‍കുമാര്‍ ഒ.കെ. തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.