കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം വന്‍തീപ്പിടിത്തം


Advertisement

കോഴിക്കോട്: പുതിയ ബസ് സ്റ്റാന്റിന് സമീപം വന്‍തീപ്പിടിത്തം. സ്റ്റാന്റിന് പിറകിലായി കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്കും ടയറുകളും മാലിന്യങ്ങളുമടങ്ങുന്ന ചവറ് കൂമ്പാരത്തിന് തീപ്പിടിച്ചത്. സ്വകാര്യ വ്യക്തിയുടെ സ്ഥലമാണിത്.
Advertisement

ഞായറാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സിന്റെ ഏഴ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഡി.സി.പി അനൂജ് പലിവാളിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തെത്തി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Advertisement
Advertisement