പതിനാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ ഇരുപത്തിരണ്ടുകാരന് ഇരുപതുവര്‍ഷം തടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സെപ്ഷ്യല്‍ കോടതി


കൊയിലാണ്ടി: പതിന്നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ഇരുപതുവര്‍ഷം കഠിനതടവും എഴുപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. ഇയ്യാട് എളേട്ടില്‍ വീട്ടില്‍ നിജിനെ (22) ആണ് ശിക്ഷിക്കപ്പെട്ടത്.

പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം.സുഹൈബ് ശിക്ഷവിധിച്ചത്. തലക്കുളത്തൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട പ്രതി, പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ പിടികൂടി കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസിന് കൈമാറുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതി പെണ്‍കുട്ടിയുടെ അച്ഛനെ പരിക്കേല്‍പ്പിച്ചിരുന്നു.

എലത്തൂര്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. ബിജുവാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ പി.ജെതിന്‍ ഹാജരായി.