കടത്തനാടൻ മണ്ണിൽ മഹാത്മാവിന്റെ സന്ദർശനത്തിന് തൊണ്ണൂറാണ്ട്; ചരിത്രമുഹൂർത്തത്തിന്റെ ഓർമയിൽ ഒരു വർഷം നീളുന്ന പരിപാടികൾ


വ​ട​ക​ര: ഗാന്ധിജിയുടെ വടകര സന്ദർശനത്തി തൊണ്ണൂറാണ്ട്. 1934 ജനുവരി 13 നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് വടകരയുടെ മണ്ണിൽ കാല് കുത്തിയത്. അ​യി​ത്തോ​ച്ഛാ​ട​ന​ത്തി​ന്റ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ലു​ട​നീ​ളം സ​ഞ്ച​രി​ക്കു​കയും ഹരിജനോദ്ധാരണ ഫണ്ട് സ്വീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായായിരുന്നു അദ്ദേഹത്തിന്റെ വടകര സന്ദർശനം

ഹ​രി​ജ​നോ​ദ്ധാ​ര​ണ ഫ​ണ്ട് സ്വീ​ക​രി​ക്കു​ന്ന​തി​നി​ടെ വ​ട​ക​ര​യി​ലെ​ത്തി​യ ഗാ​ന്ധി​ജി​ക്ക് ഫണ്ടിലേക്ക് പതിനാറ് വയസുകാരിയായ കൗ​മു​ദി​യും മാ​ണി​ക്യ​വും ആ​ഭ​ര​ണ​ങ്ങ​ൾ സംഭാവന നൽകിയത് തങ്കലിപികളിലെഴുതിച്ചേർക്കപ്പെട്ട ചരിത്രമാണ്.

സദസിനോട് സംവദിച്ച ശേഷം ഗാ​ന്ധി​ജി സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ കോ​ട്ട​പ്പ​റ​മ്പി​ൽ ച​ക്ക​ര വി​ൽ​ക്കാ​നെ​ത്തി​യ ഇ​രി​ങ്ങ​ൽ പെ​രി​ങ്ങാ​ട്ട് കോ​വു​മ്മ​ൽ വേ​ട്ടു​വ​ൻ​ക​ണ്ടി മാ​ണി​ക്കത്തിന് മറുത്തൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. തന്റെ കാ​തി​ലെ കൊ​ര​ണ്ടാ​ണ് അവർ ഗാന്ധിജിക്ക് അ​ഴി​ച്ചു ന​ൽ​കി​യ​ത്.

കൗ​മു​ദി ഗാന്ധിജിക്ക് നൽകിയതാവട്ടെ തന്റെ സ്വർണ വ​ള​ക​ളും നെ​​​ക്ലേ​സു​മാ​യി​രു​ന്നു. ‘നി​ന്റെ ത്യാ​ഗം നീ ​ഉ​പേ​ക്ഷി​ച്ച ആ​ഭ​ര​ണ​ങ്ങ​ളേ​ക്കാ​ൾ സ​ത്യ​സ​ന്ധ​മാ​ണ്’ എന്ന് ഗാ​ന്ധി​ജി​യു​ടെ അവരുടെ ഓ​ട്ടോ​ഗ്രാ​ഫിൽ കുറിക്കുകയും ​അവരുടെ ഈ മാതൃകാപരമായ പ്രവൃത്തിയെക്കുറിച്ച് 1934 ജ​നു​വ​രി 19 ൽ പ്രസിദ്ധീകരിച്ച ​ ‘ഹ​രി​ജ​നി’​ലെ ലേഖനത്തിൽ പരാമർശിക്കുകയുമുണ്ടായി.

കേരളത്തിൽ ആകെ അഞ്ചു തവന്ന സന്ദർശിച്ച ഗാന്ധിജി നാലാം തവണ കടത്തനാടിന്റെ മണ്ണിൽ എത്തിച്ചേർന്നത് വടകരക്കാർക്ക് ഏറെ അഭിമാനത്തോടെ ഓർക്കാനാകുന്ന ചരിത്രത്തിലെ ഒരു ഏടാണ്. അന്ന് ഗാന്ധിജി വടകരയിലെത്തിയപ്പോൾ അദ്ദേഹത്തെ ഒരു നോക്ക് കാണാന്നും വാക്കുകൾ കേൾക്കാനും വൻ ജനാവലിയാണ് തടിച്ച് കൂടിയത്.

ഗാ​ന്ധി​ജി​യു​ടെ വ​ട​ക​ര സ​ന്ദ​ർ​ശ​ന​ത്തി​ന് തൊണ്ണൂറ് വയസ് പൂ​ർ​ത്തി​യാ​വു​മ്പോ​ൾ ഒ​രു വ​ർ​ഷം നീ​ളു​ന്ന പ​രി​പാ​ടി​ക​ളാ​ണ് വടകരയിൽ നടക്കുന്നത്.