കൊയിലാണ്ടിയില്‍ ബിവറേജ് ഔട്ട്‌ലെറ്റിന്റെ സമീപം തീപിടിത്തം; കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്


[top]
കൊയിലാണ്ടി: ബിവറേജ് ഔട്ട്‌ലെറ്റിന് സമീപം തീപിടുത്തം. കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. കൊയിലാണ്ടി മേല്‍പ്പാലനത്തിന് സമീപം ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം.

[mid]

വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബി. ഹേമന്ത്, സനല്‍രാജ്, നിതിന്‍രാജ്, ഹോംഗാര്‍ഡ്മാരായ ഓംപ്രകാശ്, പ്രദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.