പന്തലായിനി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പാചകപ്പുരയില്‍ തീപിടുത്തം


പന്തലായനി: പന്തലായനി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍  തീപിടുത്തം. സ്‌കൂളിലെ ഊട്ടുപുരയിലുണ്ടായ തീപിടുത്തത്തില്‍ ഫ്രിഡ്ജ്് ഉള്‍പ്പടെയുളളവ കത്തിനശിച്ചു. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം.

ഊട്ടുപുരയില്‍ നിന്നും വലിയ തോതില്‍ തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ഫ്രിഡ്ജിന് തീപിടിച്ചതാണെന്നു കണ്ടെത്തുകയും ശേഷം ഫ്രിഡ്ജ് പുറത്തെത്തിച്ചു വെള്ളമൊഴിച്ച് തീ കെടുത്തുകയുമായിരുന്നു. ഗ്യാസ് സിലിണ്ടര്‍ കുറ്റികളും ഫ്രീസറും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും റൂമില്‍ ഉള്ളതിനാല്‍ സമയോചിതമായ ഇടപെല്‍ കാരണം വലിയ ദുരന്തമാണ് ഒഴിവായത്.

എ.എസ്.ടി.ഒ മജീദ് എം.ന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബിനീഷ് വി.കെ, നിധിപ്രസാദ് ഇ.എം, ഷിജു ടി.പി, അനൂപ് എന്‍.പി, റഷീദ് കെ.പി, ഷാജു കെ, ഹോംഗാര്‍ഡ് മാരായ പ്രദീപ് സി,സുജിത്, എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.