കണ്ണൂരില്‍ മകനെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണു; അച്ഛനും മകനും മരിച്ചു


Advertisement

കണ്ണൂര്‍: ആലക്കോട് നെല്ലിക്കുന്നില്‍ കാര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ചു. താരാമംഗലത്ത് മാത്തുക്കുട്ടി (60) മകന്‍ വിന്‍സ് (18) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

Advertisement

അച്ഛന്‍ മാത്തുക്കുട്ടി സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ വിന്‍സ് ചികിത്സയിലിരിക്കെ വൈകുന്നേരത്തോടെയാണ് മരിച്ചത്.

Advertisement

വിന്‍സ് ഡ്രൈവിംഗ് പഠിക്കാനായി വീട്ടില്‍ നിന്നും കാര്‍ പുറത്തിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായി ആള്‍മറ തകര്‍ത്താണ് കാര്‍ കിണറിലേക്ക് വീണത്. തളിപ്പറമ്പില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.

Advertisement

summary: a father and son died when their car fell into a well while learning to drive in kannur