വിവിധ കലാപരിപാടികളോടെ കരിയണ്ടന്‍ കോട്ടയില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു


Advertisement

പയ്യോളി: വിവിധ കലാപരിപാടികളോടെ അകലാപ്പുഴയില്‍ കരിയണ്ടന്‍ കോട്ടയില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. അകലാപ്പുഴയില്‍ നടന്ന മൂന്നാം കുടുംബസംഗമത്തില്‍ വ്യത്യസ്ത സെഷനുകളിലായി മുതിര്‍ന്നവരെ ആദരിക്കുന്ന ചടങ്ങ്,മോട്ടിവേഷന്‍ ക്ലാസ്സ്,കലാ പരിപാടികള്‍,കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും വിവിധങ്ങളായ മത്സരങ്ങള്‍, ആകര്‍ഷകമായ സമ്മാനങ്ങള്‍, വിഭവ സമൃദ്ധമായ ഭക്ഷണം എന്നിവ ഉണ്ടായിരുന്നു.

Advertisement

സാദിഖ് നടുക്കണ്ടിയുടെ അധ്യക്ഷതയില്‍ പ്രശസ്ത എഴുത്തുകാരന്‍ അലവി തിക്കോടി ഉദ്ഘാടനം നിര്‍വഹിച്ചു. സാദിഖ് നടുക്കണ്ടി, ആസിഫ് സനം, ഹാമിദ് ഹസ്സന്‍, വി.കെ മന്‍സൂര്‍, ജാബിര്‍ കെ.ടി, ഫസ്ലു, ഹിഷാം ഹസ്സന്‍, ഫൈസല്‍, കെ.ടി ഇസ്മയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫിറോഷ് ബാബു മസ്‌ക്കറ്റ് മോട്ടിവേഷന്‍ ക്ലാസ്സ്എടുത്തു. മൊയ്ദീന്‍ ഇന്‍സാഫ്,
അല്‍മാസ് അബൂബക്കര്‍, പ്രവാസി പ്രധിനിധി ഖലീല്‍ റഹ്‌മാന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. വി.കെ മന്‍സൂര്‍ സ്വാഗതവും കെ.ടി ഇസ്മായില്‍ നന്ദിയും രേഖപ്പെടുത്തി.

Advertisement
Advertisement