ബാലുശ്ശേരി സ്വദേശിയായ സിവില്‍ പൊലീസ് ഓഫീസര്‍ വീട്ടില്‍ മരിച്ച നിലയില്‍
ബാലുശ്ശേരി: ബാലുശ്ശേരി സ്വദേശിയായ സിവില്‍ പൊലീസ് ഓഫീസര്‍ വീട്ടില്‍ മരിച്ച നിലയില്‍. കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജിതേഷ് ആണ് മരിച്ചത്. നാല്‍പ്പത് വയസായിരുന്നു.
ബാലുശ്ശേരി ഇയ്യാടെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം. ഇന്നലെ സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോയതായിരുന്നു ജിതേഷ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
മരണകാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.