പേരാമ്പ്ര സ്വദേശിയായ സി.ഐ.എസ്.എഫ് ജവാന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു


Advertisement

പേരാമ്പ്ര: സി.ഐ.എസ്.എഫ് ജവാന്‍ പേരാമ്പ്ര എ.യു.പി സ്‌കൂളിനു സമീപം ചെറില്ലത്ത് സുബ്രമണി അന്തരിച്ചു. ഇരുപത്തിയേഴ് വയസ്സായിരുന്നു. നെഞ്ചുവേദനയെത്തുടര്‍ന്ന് വെള്ളിയാഴ്ച്ച രാത്രിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

Advertisement

ഏഴ് വര്‍ഷത്തോളമായി ജോലിയില്‍ പ്രവേശിച്ച സുബ്രമണി ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ സി.ഐ.എഫ് ജവാനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഇപ്പോള്‍ കുറച്ച് ദിവസമായി അവധിയില്‍ നാട്ടിലായിരുന്നു.

Advertisement

അച്ഛന്‍: പെരിയസ്വാമി. അമ്മ: രാമജയം. സഹോദരി: ഗീതു.

Advertisement

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ഇന്ന് വൈകുന്നേരത്തോടെ വീട്ടിലെത്തിക്കും. സംസ്‌കാരം നാളെ രാവിലെ 10 മണിയോടെ വീട്ടുവളപ്പില്‍ നടക്കും.