‘പ്രവാസി പെന്‍ഷന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള പ്രായപരിധി എടുത്തു മാറ്റാന്‍ ഉള്ള ഇടപെടലുകള്‍ നടത്തും’; ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കരയ്ക്ക് സ്വീകരണവുമായി കെ.എം.സി.സി ഷാര്‍ജ കമ്മിറ്റി


കോഴിക്കോട്: നോര്‍ക്കയുടെ പ്രവാസി പെന്‍ഷന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള പ്രായപരിധി എടുത്തു മാറ്റാന്‍ ഉള്ള ഇടപെടലുകള്‍ നടത്തുമെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര. ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കാവശ്യമായ ഇടപെടലുകള്‍ ഷാര്‍ജയില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ലീഗ് സംസ്ഥാന ഓഫീസില്‍ എക്‌സ് കെ.എം.സി.സി ഷാര്‍ജ കമ്മിറ്റി നിസാര്‍ തളങ്കരക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാര്‍ജ കെ.എം.സി.സി മുന്‍ പ്രസിഡന്റ് ഹമീദ് മദീന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സെക്രട്ടറി സഹദ് പുറക്കാട് സ്വാഗതമാശംസിച്ച സ്വീകരണ ചടങ്ങില്‍ പ്രസിഡന്റ് കെ ഹസ്സന്‍ കുട്ടി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബീരാന്‍ ആക്കോട്, ചാലിയം മുഹമ്മദലി, ടി.കെ അബ്ബാസ്, റഷീദ് മലപ്പാടി, നിസാര്‍ വെളളികുളങ്ങര, കാട്ടില്‍ അഹമ്മദ് ഹാജി, റഷീദ് മണ്ടോളി, അബ്ദുള്ള മാണിക്കോത്ത്, ഷാഫി തച്ചങ്ങാട്, അബ്ദുള്ള പടിഞ്ഞാര്‍, ഫൈസല്‍ എറോറക്കല്‍, മുഹമ്മദലി വേളം, അസീസ് കൊയിലാണ്ടി, എ.ജെ അബ്ദുള്ള സംസാരിച്ചു. നിസാര്‍ തളങ്കര മറുപടി പ്രസംഗവും നടത്തി.