താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചു; പയ്യോളി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍


താമരശ്ശേരി: കാരാടിയിലെ വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ പയ്യോളി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍. കാക്കൂര്‍ പുതുക്കുടി മീത്തല്‍ വീട്ടില്‍ സൂരജ് (22), പയ്യോളി കരക്കെട്ടിന്റെ വീട്ടില്‍ റിസ്വാന്‍ എന്ന റിസ്വാന്‍ അലി (18) എന്നിവരാണ് പിടിയിലായത്.

ജൂണ്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. കാരാടി ചെറുകുന്നുമ്മല്‍ അക്ഷയ് ജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയ ബൈക്കാണ് രാത്രി പ്രതികള്‍ മോഷ്ടിച്ചത്. ബൈക്ക് പ്രതികളില്‍ നിന്നും കണ്ടെടുത്തു.