പേരാമ്പ്രയില്‍ ഹരിത കര്‍മ്മസേന പ്രക്ഷോഭവുമായെത്തി എം.സി.എഫ് തുറന്ന സംഭവം; ‘മാനദണ്ഡം പാലിക്കാതെ നഗരമധ്യത്തില്‍ എം.സി.എഫ് വീണ്ടും സ്ഥാപിക്കാനുള്ള’ തീരുമാനത്തില്‍ പ്രതിഷേധവുമായി യു.ഡി.എഫ്


പേരാമ്പ്ര: ഹരിത കര്‍മ്മസേന തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് മാലിന്യ കൊണ്ടിടല്‍ പ്രഹസന സമരം നടത്തിച്ച പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ആക്ടിംങ് ജനറല്‍ സെക്രട്ടറി സി.പി.എ. അസീസ്. സി.ഐ. ടി.യുവിനെക്കൊണ്ട് നഗരമധ്യത്തിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് പോലീസ് സഹായത്തോടെ ഗ്രാമപഞ്ചായത്തിന്റെ വാഹനവുമുപയോഗിച്ചാണ് ഹരിത കർമ്മ സേന മാലിന്യം കൊണ്ടിട്ടത്. ഇത് ഭരണ പരാജയത്തിന്റെ തെളിവാണ്. മാനദണ്ഡം പാലിക്കാതെ നഗര മധ്യത്തില്‍ എം.എസി.എഫ്. വീണ്ടുംസ്ഥാപിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടന പൊതുയോഗം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തത് സത്യപ്രതിഞ്ജ ലംഘനമാണ്. യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ കെ.പി.റസാഖ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി മുഖ്യപ്രഭാഷണം നടത്ത, ഗ്രാമ പഞ്ചായത്ത് അംഗം പി.കെരാഗേഷ്, ഇ.ഷാഹി മാസ്റ്റര്‍, പി.എസ്.സുനില്‍കുമാര്‍, കെ.സി.രവീന്ദ്രന്‍. ടി.പി മുഹമ്മദ്, ആര്‍.കെ.മുഹമ്മദ്, ബാബു തത്തക്കാടന്‍, വാസു വെങ്ങേരി, കെ.സി.മുഹമ്മദ്, സി.കെ.ഹാഫിസ്, ആര്‍.എം.നിഷാദ്, പി.രമേശന്‍. എന്‍.കെ.അസീസ്, സി.പി.ഷജീര്‍, സത്താര്‍ മരുതേരി, കെ.പി.മായന്‍ കുട്ടി എന്നിവര്‍ പ്രസംഗിച്ചു.


Also Read: സി.ഐ.ടി.യു നേതൃത്വത്തില്‍ പ്രക്ഷോഭവുമായെത്തി ഹരിത കര്‍മ്മ സേന; പേരാമ്പ്രയിലെ പൂട്ടിക്കിടന്ന എം.സി.എഫ് പ്രവര്‍ത്തനം പുനരാരംഭിച്ചു


കഴിഞ്ഞവര്‍ഷത്തെ തീപിടിത്തത്തിനുശേഷം പേരാമ്പ്ര നഗരത്തിലെ എം.സി.എഫ് പ്രവര്‍ത്തിക്കുന്ന യു.ഡി.എഫ് തടഞ്ഞുവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞദിവസം സി.ഐ.ടി.യു നേതൃത്വത്തില്‍ ഹരിതകര്‍മ്മ സേന പ്രക്ഷോഭവുമായി എത്തുകയും എം.സി.എഫ് തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധവുമായി യു.ഡി.എഫ് രംഗത്തുവന്നിരിക്കുന്നത്.