‘വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന എഴുത്തുകള്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ’; ‘കുഞ്ഞിപ്പെണ്ണ്’ ന്റെ പ്രകാശനം നിര്‍വഹിച്ച് യു.കെ.കുമാരന്‍
പേരാമ്പ്ര: സാഹിത്യരംഗത്ത് നിരവധി പുസ്തകങ്ങള്‍ ദിനം പ്രതി പ്രസിദ്ധീകരിക്കപെടുമ്പോള്‍ അവയില്‍ വായനക്കാര്‍ക്ക് ഇഷ്ടപെടുന്ന എഴുത്തുകള്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂവെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ അഭിപ്രായപെട്ടു. ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച ടി.വി.മുരളിയുടെ നോവല്‍ കുഞ്ഞിപ്പെണ്ണ് ന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്.
ചുറ്റിലുമുള്ള അനുഭവങ്ങളും അതോടൊപ്പം ഭാവനകളും ലളിതമായ ഭാഷയും ഉള്‍പെടുമ്പോള്‍ പിറവി കൊള്ളുന്ന കഥകളാണ് ഇന്നത്തെ വായന സമൂഹം ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.നാരായണന്‍ ചടങ്ങില്‍ അധ്യക്ഷ്യം വഹിച്ചു.
എഴുത്തുകാരന്‍ രാജന്‍ തിരുവോത്ത് നോവല്‍ ഏറ്റുവാങ്ങി. മോഹനന്‍ പുതിയോട്ടില്‍ പുസ്തകം
പരിചയപ്പെടുത്തി. രമേശ് കാവില്‍ എ.ജി രാജന്‍, പി സി ലീലാവതി, ഉമ്മര്‍ തണ്ടോറ, വിജയന്‍ ആവള, നളിനി.പി, രാജന്‍ യു.എം എന്നിവര്‍ സംസാരിച്ചു.