പയ്യോളി സ്വദേശിയായ സി.ആര്‍.പി.എഫ് ജവാന്‍ ഒറീസ്സയില്‍ ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു


പയ്യോളി: ഡ്യൂട്ടിയ്ക്കിടെ ഒറീസ്സയില്‍ പയ്യോളി സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. പയ്യോളി പളളിക്കര കേളോത്ത് രാഹുല്‍ ആണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ രാജന്‍ നായര്‍.

അമ്മ: പരേതയായ നിര്‍മ്മല.

ഭാര്യ: അനുശ്രീ.

മക്കള്‍: ആരവ്, നേത്ര.

സഹോദരന്‍: നിഖില്‍രാജ്. മൃതദേഹം വൈകീട്ടോടെ നാട്ടിലെത്തിയ്ക്കും.