മരിക്കുന്നതിന് തൊട്ടുമുമ്പ് അവസാന വോട്ടും രേഖപ്പെടുത്തി; അരിക്കുളം സ്വദേശിനി കുറ്റ്യാപ്പുറത്ത് കുഞ്ഞിമാണിക്യം അന്തരിച്ചു


അരിക്കുളം: അരിക്കുളം കുറ്റ്യാപ്പുറത്ത് കുഞ്ഞിമാണിക്യം അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.

മരിക്കുന്നതിന് തൊട്ട് മുമ്പ് തന്റെ അവസാന വോട്ട് രേഖപ്പെടുത്തിയാണ് കുഞ്ഞിമാണിക്യം യാത്രയായത്. 80 കഴിഞ്ഞവരെ വീട്ടിലെത്തി വോട്ടു ചെയ്യിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ പോളിങ് ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിലെത്തുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വൈകുന്നേരം ഏഴുമണിയോടെയാണ് മരണം സംഭവിച്ചത്.

പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കുഞ്ഞിമാണിക്യം. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: ജാനകി (അണേല), രാമകൃഷ്ണന്‍, ഗണേശന്‍, രാധ, കാവുംവട്ടം, ബാബു. മരുമക്കള്‍: ശ്രീധരന്‍ അണേല, ലീന, അഷിദ, സുരേന്ദ്രന്‍ (കാവുംവട്ടം), തുളസി. സഹോദരങ്ങള്‍: നാരായണന്‍ നൊച്ചാട്, പാപ്പര് (നൊച്ചാട്), ദേവി (കാരയാട്), പരേതരായ കുഞ്ഞിക്കണാരന്‍, ശങ്കരന്‍, ചിരുതക്കുട്ടി.