പോരാട്ടം കനക്കുന്നു; വടകര ഇക്കുറി ടീച്ചർക്കൊപ്പമെന്ന് 24 ന്യൂസ് ചാനൽ സര്‍വ്വേ പ്രവചനം
വടകര: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ജയം കെ.കെ ശൈലജ ടീച്ചര്‍ക്കെന്ന് 24 വാര്‍ത്താ ചാനല്‍ സര്‍വ്വെ ഫലം.
പത്ത് ചോദ്യങ്ങളാണ് ചാനല്‍ സര്‍വ്വേയില്‍ ചോദിച്ചത്. 45.5 ശതമാനം ആളുകളും കെ.കെ ശൈലജ ടീച്ചര്‍ വിജയിക്കുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്.
42.9 ശതമാനം ആളുകള്‍ യു.ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിക്കുമെന്നും 9.9 ശതമാനം ആളുകള്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണ വിജയിക്കുന്നൊണ് അഭിപ്രായ സര്‍വ്വേയിലൂടെ വ്യക്തമാകുന്നത്. എല്‍.ഡി.എഫ് വടകര പിടിച്ചെടുക്കുമെന്നാണ് സര്‍വ്വേയില്‍ ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.
24 ചാനല്‍ നടത്തിയ സര്‍വ്വേ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. 10 ചോദ്യങ്ങളാണ് ചാനല്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്. സമകാലിക സംഭവങ്ങള്‍, വോട്ടിനെ സ്വാധീനിക്കുന്ന ഘടകം, എന്നീ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടത്തിയത്.
ആരോഗ്യ മന്ത്രി എന്ന നിലയിലുളള കെ.കെ ശൈലജ ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ ഈ തെരഞ്ഞെടുപ്പിലും സഹായിക്കുമെന്നും സ്ത്രീ വോട്ടര്‍മാര്‍ കെ.കെ. ശൈലജയ്‌ക്കൊപ്പമാണെന്നതിനാല്‍ അത് ഒരു മുന്‍തൂക്കം ലഭിക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു. എന്നിരുന്നാലും വടകരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുവാന്‍ സാധ്യതയുണ്ടെന്നും സര്‍വ്വേ പരിശോധനയില്‍ വ്യക്തമാക്കുന്നു.