സിനിമാതാരം സിറാജ് പയ്യോളിയുടെ സ്റ്റാര്‍ഷോയും വൈവിധ്യമാര്‍ന്ന തിറകളും; കീഴരിയൂര്‍ പട്ടാമ്പുറത്ത് കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവ ആഘോഷ പരിപാടികള്‍ നാളെ മുതല്‍
കീഴരിയൂര്‍: ഉത്സവ ആവേശത്തില്‍ കീഴരിയൂര്‍ പട്ടാമ്പുറത്ത് കിരാതമൂര്‍ത്തീ ക്ഷേത്രം. നാളെ മുതലാണ് ഉത്സവാഘോഷങ്ങള്‍ ആരംഭിക്കുന്നത്.
ഏപ്രില്‍ 7 വൈകുന്നേരം 7.30ന് ടി.വി സിനിമാതാരം സിറാജ് പയ്യോളി അവതരിപ്പിക്കുന്ന സ്റ്റാര്‍ ഷോ. രാത്രി 9.30ന് കണ്ണൂര്‍ സൗപര്‍ണ്ണിക കലാവേദി അവതരിപ്പിക്കുന്ന നാട്ടരങ്ങ്.
ഏപ്രില്‍ 8 തിങ്കളാഴ്ച
പ്രഭാത പൂജ, മധ്യാഹ്ന പൂജ, സായാഹ്ന പൂജ, ദീപാരാധന, തായമ്പക. വൈകുന്നേരം ഏഴിന് ക്ഷേത്ര വനിതാ കമ്മിറ്റി അവതരിപ്പിക്കുന്ന മെഗാ തിരുവാതിര. രാത്രി എട്ടുമണിക്ക് നട്ടത്തിറ.
ഏപ്രില്‍ 9 ചൊവ്വാഴ്ച
വൈകുന്നേരം മൂന്നുമണി മുതല്‍ അഞ്ച് മണിവരെ ഇളനീര്‍ക്കുല വരവുകള്‍ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നു. വൈകുന്നേരം ആറിന് ദീപാരാധന, കിരാതമൂര്‍ത്തി വെള്ളാട്ട്, തേങ്ങയേറ് അന്നദാനം എന്നിവ നടക്കും. രാത്രി പരദേവത വെള്ളാട്ട്, താലപ്പൊലി, ഭഗവതി വെള്ളാട്ട്, ഗുരുദൈവം വെള്ളാട്ട്, കിരാതമൂര്‍ത്തി, പരദേവത ഭഗവതിയുടെ വെള്ളകെട്ട്, നാഗത്തിറ, പൂതം, കിരാതമൂര്‍ത്തി തിറ, ചാന്തുതേപ്പ്, ഭഗവതി തിറ എന്നിവ നടക്കും.
അവസാന ദിവസമായ ഏപ്രില്‍ 10 ബുധനാഴ്ച രാവിലെ പരദേവത തിറ, പുക്കലശം എഴുന്നള്ളിപ്പ്, ഗുരുദൈവം തിറ, ഗുളികന്‍ തിറ, വാളകം കൂടല്‍, അന്നദാനം എന്നിവ നടക്കും.