ഇനി മുതല്‍ ഹിരോഷിമയിലെ പീസ് മോണ്യുമെന്റ് പാര്‍ക്കില്‍ വീരവഞ്ചേരി എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച സഡാക്കോ കൊക്കുകളും


വീരവഞ്ചേരി: ഹിരോഷിമയിലെ പീസ് മോണ്യുമെന്റ് പാര്‍ക്കില്‍ ഇനി വീരവഞ്ചേരി എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച സഡാക്കോ കൊക്കുകളെക്കാണാം. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്ക അണുബോംബ് വര്‍ഷിച്ചതിന്റെ ഫലമായി അണുവികിരണമേറ്റ് ലുക്കേമിയ ബാധിച്ച് അന്തരിച്ച സഡാക്കോ സസാക്കിയെപ്പോലെയുള്ള കുട്ടികളുടെ സ്മരണാര്‍ത്ഥം ജപ്പാനിലെ ഹിരോഷിമയില്‍ നിര്‍മിച്ചതാണ് ചില്‍ഡ്രന്‍സ് പീസ് മോണ്യുമെന്റ് പാര്‍ക്ക്.

വീരവഞ്ചേരി എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പേപ്പര്‍ കൊണ്ട് നിര്‍മിച്ച സഡാക്കോ കൊക്കുകളെ പാര്‍ക്കില്‍ സമര്‍പ്പിച്ചു. സഞ്ചാരപ്രിയനും റിട്ടയേഡ് അധ്യാപകനുമായ കെ.പി.സുകുമാരന്‍ മാസ്റ്ററാണ് തന്റെ ജപ്പാന്‍ യാത്രയ്ക്കിടെ വീരവഞ്ചേരി എല്‍.പി.സ്‌കൂളിന് വേണ്ടി ഈ ദൗത്യം നിര്‍വഹിച്ചത്.