സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്; ഗ്രാമിന് 120 രൂപ വര്‍ധിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിനു 52,280 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 120 വര്‍ധിച്ച് 6535 രൂപയിലെത്തി. ഇതോടെ സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലേക്കെത്തി.
ഒറ്റ ദിവസം കൊണ്ട് 960 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ വര്‍ധിച്ചത് പവന് കൂടിയത് 2,920 രൂപയാണ്.
ഏപ്രില്‍ 1ന് 50880 ആയിരുന്നു സ്വര്‍ണവില. എന്നാല്‍ രണ്ടാം തിയതി അല്‍പം കുറഞ്ഞെങ്കിലും 50680 ലായിരുന്നു വ്യാപാരം നടത്തിയത്. ഏപ്രില്‍ മൂന്നിനും നാലിനും സ്വര്‍ണവില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്.