തിക്കോടി പള്ളിക്കര പുളിയുള്ളതില്‍ പള്ളിയില്‍ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ച് പളളി കമ്മിറ്റി


തിക്കോടി: മതസൗഹാര്‍ദൃത്തിന്റെ സന്ദേശം നല്‍കി സമൂഹ നോമ്പുതുറ സംഘടിപ്പിച്ച് തിക്കോടി പള്ളിക്കര പുളിയുള്ളതില്‍ പളളി കമ്മിറ്റി. നോമ്പുതുറയില്‍ സമീപപ്രദേശവാസികളായ 140 ഓളം ആളുകളാണ് പങ്കെടുത്തത്.

പളളി അങ്കണത്തില്‍ വച്ച് തന്നെയാണ് നോമ്പുതുറ സംഘടിപ്പിച്ചത്. കൂടാതെ സമീപപ്രദേശത്തെ സ്ത്രീകള്‍ക്കായി നോമ്പുതുറ വിഭവങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കുകയും ചെയ്തു.

മഹല്ല് പ്രസിഡണ്ട് ഒ.കെ ഫൈസല്‍, സെക്രട്ടറി കണ്ടിയില്‍ അഷ്‌റഫ്, പി.കെ ബിജോയി, പി. രമേഷന്‍, ടി.പി കുഞ്ഞിമൊയ്തീന്‍, ടി.ടി ജയന്‍, പി. മൂസ്സ, പി.ടി സിദ്ധീഖ്, എന്നിവര്‍ സംസാരിച്ചു. ടി.പി നസീര്‍, ജാസിദ് മിസ്‌ക്, നര്‍ഷിദ്, ബാലഞ്ചേരി വിനോദന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.