കേരളത്തില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കോഴിക്കോട് നിന്നും 87 സര്‍വ്വീസുകള്‍ നടത്തും


കോഴിക്കോട്: സമ്മര്‍ ഷെഡ്യൂളിന്റെ ഭാഗമായി കേരളത്തില്‍നിന്നും അധിക വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നാണ് കൂടുതല്‍ ആഭ്യന്തര-വിദേശ സര്‍വീസുകള്‍ നടത്തുന്നത്. ഓരോമാസവും മൂന്ന് പുതിയ വിമാനങ്ങള്‍ വീതമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൂട്ടിച്ചേര്‍ക്കുന്നത്.

കോഴിക്കോട് വിമാനത്താവളത്തില്‍നിന്നും ആഴ്ചതോറുമുള്ള സര്‍വീസുകളുടെ എണ്ണം 77- ല്‍ നിന്ന് 87 ആക്കി. കണ്ണൂരില്‍ നിന്നും 12 അധിക സര്‍വീസുകളാണ് നടത്തുന്നത്. ഷാര്‍ജ, അബുദാബി, റാസല്‍ ഖൈമ, ബെംഗളൂരു എന്നിവയാണ് പുതിയ റൂട്ടുകള്‍. ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകള്‍ ആരംഭിച്ചു. ഹൈദരാബാദിലേക്കും കൊല്‍ക്കത്തയിലേക്കും പുതിയ സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്.