കെട്ടിട നികുതി ഇതുവരെ അടച്ചില്ലേ? പിഴയില്ലാതെ മാര്‍ച്ച് 31വരെ അടയ്ക്കാം, അവധി ദിനങ്ങളിലും റവന്യൂ വിഭാഗം പ്രവര്‍ത്തിക്കുമെന്ന് കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: കെട്ടിട നികുതി ഇതുവരെ അടച്ചില്ലേ, മാര്‍ച്ച് 31 വരെ നികുതി പിഴയില്ലാതെ അടക്കാന്‍ അവസരം. മാര്‍ച്ച് മാസത്തിലെ അവസാന മൂന്ന് ദിവസങ്ങള്‍ പൊതു അവധി ദിനങ്ങളാണെങ്കിലും നികുതി അടക്കാന്‍ സൗകര്യമുണ്ടാകുമെന്ന് കൊയിലാണ്ടി നഗരസഭ അറിയിച്ചു.

പൊതു അവധി ദിനങ്ങള്‍ ആയ മാര്‍ച്ച് 28, 29, 31 എന്നീ ദിവസങ്ങളില്‍ കൂടി നഗരസഭാ റവന്യൂ വിഭാഗം പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുമെന്നും നഗരസഭ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.