ഉത്സവാഘോഷങ്ങള്‍ക്ക് ഒരുങ്ങിക്കോളൂ..; മനയടത്ത് പറമ്പില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: മനയടത്ത് പറമ്പില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി. എറാഞ്ചേരി ഹരി ഗോവിന്ദന്‍ നമ്പുതിരിപ്പാടിന്റേയും മേല്‍ശാന്തി നീലമന പ്രശാന്ത് കുമാര്‍ നമ്പൂതിരിയുടേയും നേതൃത്വത്തിലാണ് കൊടിയേറ്റം നടന്നത്.

നാളെ 4 മണിക്ക് കഴകം വരവ്, ശിവേലി എഴുന്നള്ളിപ്പ് 6.30 ന് ദീപാരാധന 7 മണിക്ക് മണിതായമ്പക 7.45 സര്‍പ്പബലി, 9.30 എഴുന്നള്ളിപ്പ് എന്നിവ നടക്കും. 28 ന് 4 മണിക്ക് ഇളനീര്‍ കുല വരവ് 5 മണി ശീവേലി. 6.30 ദീപാരാധന, 7 മണിക്ക് കലാപരിപാടികളും 9.30 എഴുന്നള്ളിപ്പും നടക്കും.

29 ന് പ്രസാദ ഊട്ട്, വൈകീട്ട് നീറ്റുകരുവന്‍ തിറ, ഇളനീര്‍ കുലവ രവ്, ശീവേലി എഴുന്നള്ളിപ്പ്, ദീപാരാധന മണി വടക്കന്‍ കണ്ണൂര്‍ അവതരിപ്പിക്കുന്നത് മാമാങ്കം 9.30 ന് എഴുന്നള്ളിപ്പ് എന്നിവയും അരങ്ങേറും.

മാര്‍ച്ച് 1 ന് താലപ്പൊലി മഹോത്സവം തുടര്‍ന്ന് പസാദ ഊട്ട് 4 മണി മുതല്‍ ആഘോഷവരവ,് 4 മണിക്ക് തിറ, 7 മണിക്ക് താലപ്പൊലി എഴുന്നള്ളത്ത്, 1.30 ന് നാന്തകം എഴുന്നള്ളിപ്പ് 3.30 ഉത്തമ ഗുരുതി തര്‍പ്പണത്തോടെ ഉത്സവത്തിന് കൊടിയിറങ്ങും.