‘സര്‍ക്കാരിന്റെ ലക്ഷ്യം ഗുണമേന്മയുള്ള വിദ്യാഭ്യാസം’; ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്


തിരുവങ്ങൂര്‍: ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിച്ച പുതിയ കെട്ടിടം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു വിദ്യാലയങ്ങളെ ഹൈടെക്കാക്കി മാറ്റാനും മികച്ച പഠനാന്തരീക്ഷംസാധ്യമാക്കാനും സര്‍ക്കാരിന് കഴിഞ്ഞുവെന്നും പാഠപുസ്തക നവീകരണവുമായാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. മതസാഹോദര്യത്തിന് പ്രാധാന്യം നല്‍കിമതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസക്രമം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

കാനത്തില്‍ ജമീല എം.എല്‍.എ. പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, സ്‌കൂള്‍ മേനേജര്‍ ടി.കെ.ജനാര്‍ദ്ദനന്‍, ടി.കെ.ശശിധരന്‍, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, ഷീബ ശ്രീധരന്‍, എ.ഇ.ഒ.ഗിരീഷ് കുമാര്‍, അതുല്യ ബൈജു, വി.മുസ്തഫ, പ്രിന്‍സിപ്പള്‍ ടി.കെ.ഷെറീന, പ്രധാന അധ്യാപിക കെ.കെ.വിജിത, ടി.കെ.രാധാകൃഷ്ണന്‍, കെ.കെ. ഫാറൂഖ്, വി.മുനീര്‍, എ.പി.സതീശ് ബാബു,, എ.പി. ജീജ, പി.കെ. അനീഷ്, വിജയന്‍ കണ്ണഞ്ചേരി, ഷബ്‌ന ഉമ്മാരിയില്‍ എന്നിവര്‍ സംസാരിച്ചു.