യാത്രാദുരിതത്തിന് അറുതി; 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച മേപ്പയ്യൂര്‍ നമ്പിയത്ത് -പുല്ലങ്കോട് റോഡ് നാടിന് സമര്‍പ്പിച്ചു


മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് 2023 – 2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പതിനാലാം വാര്‍ഡിലെ നമ്പിയത്ത് -പുല്ലങ്കോട് റോഡിന്റെ ഒന്നാം ഘട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്തംഗം പി.പ്രകാശന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ.എം രാജേന്ദ്രന്‍, കുഞ്ഞികൃഷ്ണന്‍ നായര്‍ നമ്പിയത്ത്, എ.പി. ഗോപാലകൃഷ്ണന്‍, എന്‍.എം. ധനേഷ്, രഘുനമ്പിയത്ത്, സുധ എ.എം എന്നിവര്‍ സംസാരിച്ചു.

വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ പി.കെ ശശിധരന്‍ സ്വാഗതവും അയല്‍സഭാ കണ്‍വീനര്‍ പി.എം. നിധിനി നന്ദിയും പറഞ്ഞു.