പുളിയഞ്ചേരി മങ്കൂട്ടില്‍ കെ രാഘവന്‍ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി മങ്കൂട്ടില്‍ കെ രാഘവന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. വിമുക്തഭടനും എല്‍.ഐ.സി ഏജന്റുമാണ്. കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് സംസ്ഥാന ഗവേണിങ് കൗണ്‍സില്‍ അംഗം, പുളിയഞ്ചേരി എം. ജി.എന്‍. കലാസമിതി രക്ഷാധികാരി, കൊല്ലം അനന്തപുരം ക്ഷേത്ര കമ്മിറ്റി, പുളിയഞ്ചേരി കുറൂളി പരദേവത ക്ഷേത്ര കമ്മിറ്റി എന്നിവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ദാക്ഷായണി.

മക്കള്‍: സ്മിത, അഡ്വ. സ്മിജ.

മരുമകന്‍: ഭക്തപ്രകാശ് (കോഴിക്കോട്).

സഹോദരങ്ങള്‍: ബാബു, പ്രകാശന്‍, ഗീത. സഞ്ചയനം വ്യാഴാഴ്ച.