വിളയാട്ടൂര്‍ ഗവ: യു പി സ്‌കൂളിന് ഇനി കൂടുതല്‍ സൗകര്യം; അന്‍പത് ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിടം രണ്ടാംഘട്ട പ്രവര്‍ത്തി ആരംഭിച്ചു


മേപ്പയ്യൂര്‍: 2023-24 വര്‍ഷത്തെ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വിളയാട്ടൂര്‍ ഗവ എല്‍.പി. സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. അന്‍പത് ലക്ഷം രൂപ ചിലവഴിച്ച് ആദ്യഘട്ട പണികള്‍ പൂര്‍ത്തീകരിച്ചിരുന്നു.

രണ്ടാം ഘട്ട വികസനത്തിന്‍ അനുവദിച്ച അന്‍പത് ലക്ഷം രൂപയുടെ നിര്‍മ്മാണ ജോലിയാണ് ഇപ്പോള്‍ ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ മുന്‍ ബ്ലോക്ക് പ്രസിഡണ്ട് കെ. കുഞ്ഞിരാമന്‍, ബ്ലോക്ക് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍, കൊഴുക്കല്ലൂര്‍ എ ഇ.ഒ.എന്‍.എം. ജാഫര്‍, വാര്‍ഡ് വികസന സമതി കണ്‍വീനര്‍ കെ.കെ. ബാബു, സുനില്‍ ഓടയില്‍ ഇ.കെ. ശങ്കരന്‍ ഒ. സദാനന്ദന്‍, ഹെഡ് ടീച്ചര്‍ ജെയിന്‍ റോസ്. സ്‌കൂള്‍ ലീഡര്‍ സി.പി. ആര്‍ദ്ര എം.പി.ടി.എ. പ്രസിഡണ്ട് അനുശ്രീ, പി.ടി.എ പ്രസിഡണ്ട് എന്‍.സി.ബിജു എന്നിവര്‍ സംസാരിച്ചു.