ജോലിക്കിടെ പെരുവട്ടൂര്‍ സ്വദേശി കുഴഞ്ഞ് വീണു മരിച്ചു


കൊയിലാണ്ടി: ജോലിക്കിടെ പെരുവട്ടൂര്‍ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. പെരുവട്ടൂർ നടുവളപ്പിൽ ബാബുവാണ് മരിച്ചത്. അമ്പത്തിമൂന്ന് വയസായിരുന്നു. നിര്‍മ്മാണത്തൊഴിലാളിയായിരുന്നു.

കൊല്ലം ഭാഗത്തുള്ള പള്ളിയില്‍ രാവിലെ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അച്ഛന്‍: പരേതനായ നടുവളപ്പില്‍ ചന്തു. അമ്മ: പരേതയായ മാധവി. ഭാര്യ: സജിന.

മക്കൾ: അരുൺ ബാബു, രാഹുൽ ബാബു. മരുമക്കൾ: മേഘ. അദീന. സഹോദരങ്ങൾ: സരള, ചന്ദ്രൻ, ശൈലജ, ഗീത. സഞ്ചയനം: ഫെബ്രുവരി 2ന്‌.