രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം നേടിയ കൊയിലാണ്ടിയിലെ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ക്ക് ജി.വി.എച്ച്.എസ്.എസിന്റെ ആദരം; ഉയര്‍ന്നു പറക്കാനുള്ള ചിന്ത വിദ്യാര്‍ത്ഥികളിലുണ്ടാവണമെന്ന് പി.കെ.പ്രമോദ്


Advertisement

കൊയിലാണ്ടി: ഉയര്‍ന്നു പറക്കാനുള്ള ചിന്ത വിദ്യാര്‍ത്ഥികളിലുണ്ടാവണമെന്ന് കൊയിലാണ്ടി ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ പി.കെ പ്രമോദ് അഭിപ്രായപ്പെട്ടു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി ജീ.വി.എച്ച്.എസ് എസ്സില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയതിലുള്ള ആദരവേറ്റ് വാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

എന്‍.സി.സി, എസ്.പി.സി, ജെ.ആര്‍.സി, എന്‍.എസ്.എസ്, സ്‌കൂള്‍ സ്റ്റാഫ്, പി.ടി.എ എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച
ചടങ്ങില്‍ സ്‌കൂള്‍ എച്ച്.എം.ടി. അജിത കുമാരി, അഷറഫ് എ.കെ ( പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്), ഷജിത.ടി, സുചീന്ദ്രന്‍ (പി.ടി.എ പ്രസിഡണ്ട്) ജയരാജ് പണിക്കര്‍, ഹരീഷ് എന്‍.കെ, ശ്രീനേഷ്.എന്‍, ജിനേഷ് കെ.എം, രജിന.ടി.എന്‍, നഫീസ, മാസ്റ്റര്‍ നിവേദ്.എ.കെ എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement