‘പുതിയ ബസ് സ്റ്റാൻ്റിൽ സ്‌റ്റേജ് നിര്‍മ്മിക്കാനുള്ള നീക്കത്തിൽ നിന്നു നഗരസഭ പിന്മാറണം’; കൊയിലാണ്ടിയില്‍ സി.ഐ.ടി.യു ബസ് ആന്റ്‌ എൻജിനിയറിംഗ് വർക്കേഴ്സ് യൂണിയന്‍ ഏരിയാ സമ്മേളനം


കൊയിലാണ്ടി: ബസ് ആന്റ്‌ എൻജിനിയറിംഗ് വർക്കേഴ്സ് യൂണിയന്‍ സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ സമ്മേളനം സിപിഐ (എം) ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പുതിയ ബസ് സ്റ്റാൻ്റിൽ സ്‌റ്റേജ് നിര്‍മ്മിക്കാനുള്ള നീക്കത്തിൽ നിന്നു നഗരസഭ പിൻമാറണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യാത്രക്കാർക്കും, ബസുകള്‍ക്കും ഇത് പ്രയാസം സൃഷ്ടിക്കും. ഒപ്പം ജനുവരി 20ന് നടക്കുന്ന മനുഷ്യ ചങ്ങലയിൽ മുഴുവൻ ബസ് തൊഴിലാളികളും കുടുംബ സമേതം പങ്കെടുക്കുവാനും സമ്മേളനത്തില്‍ തീരുമാനമായി.

ഇ.ടി നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. അഭിലാഷ് സംസാരിച്ചു. പുതിയ ഭാരവാഹികളായി ടി.രജീഷ്(പ്രസിഡന്റ്‌) പി.ബിജു (സെക്രട്ടറി) ഇ.ടി നന്ദകുമാർ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.