നവകേരള സദസ്സ്; കൊയിലാണ്ടിയില്‍ ലഭിച്ചത് 3588 നിവേദനങ്ങള്‍, പേരാമ്പ്രയില്‍ 4316
കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തിയ നവകേരള സദസ്സില്‍ കൊയിലാണ്ടിയില്‍ നിന്നും ലഭിച്ചത് 3588 നിവേദനങ്ങള്‍. പരിപാടി ആരംഭിക്കുന്നതിന് മുമ്പ് രാവിലെ ഏഴുമണിമുതലാണ് കൊയിലാണ്ടിയില്‍ നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങിയത്. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു.
കോഴിക്കോട് ജില്ലയിലെ 12 വേദികളില്‍ നിന്നായി 45,897 നിവേദനങ്ങളാണ് നവകേരള സദസ്സിലേക്ക് ലഭിച്ചത്. ആദ്യദിനം 14,852 നിവേദനങ്ങളും രണ്ടാംദിവസം 16,048 നിവേദനങ്ങളും മൂന്നാം ദിനം 14,997 നിവേദനങ്ങളും ലഭിച്ചു. ബാലുശ്ശേരിയിലാണ് ഏറ്റവുമധികം നിവേദനങ്ങള്‍ ലഭിച്ചത്. 5461 നിവേദനങ്ങള്‍ ഇവിടെ ലഭിച്ചു.
പേരാമ്പ്ര 4316, നാദാപുരം 3985, കുറ്റ്യാടി 3963, വടകര 2588, എലത്തൂര്‍ 3224, കോഴിക്കോട് നോര്‍ത്ത് 2258, കോഴിക്കോട് സൗത്ത് 1517, തിരുവമ്പാടി 3827, കൊടുവള്ളി 3600, കുന്ദമംഗലം 4171, ബേപ്പൂര്‍ 3399 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ കണക്ക്.