ചൈനയില്‍  അജ്ഞാത വൈറസ്; രാജ്യത്ത് നിരീക്ഷണം ശക്തമാക്കും, സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം


കോഴിക്കോട്: ചൈനയില്‍ അജ്ഞാത വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിരീക്ഷണം ശക്തമാക്കാനും സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കണമെന്നും കേന്ദ്ര നിര്‍ദേശം.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കുട്ടികളിലെയും ഗര്‍ഭിണികളിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കണ്ടുവരുന്നുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.

കഴിഞ്ഞ മാസം പകുതിയോടെയാണ് ചൈനയില്‍ കുട്ടികളില്‍ കൂടുതലായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. 1200 പേര്‍ ചൈനയിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനെതുടര്‍ന്ന് ലോകാരോഗ്യ സംഘടന എല്ലാ ലോക രാജ്യങ്ങളെയും അറിയിക്കുകയായിരുന്നു.

നിലവില്‍ ചൈനയിലെ സ്‌കൂളുകളില്‍ ഹാജര്‍ നില കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരീക്ഷണത്തെ കൂടാതെ ചൈനയില്‍ കോവിഡ് പ്രോട്ടോകോളും ശക്തമാക്കിയിട്ടുണ്ട്.