കൊയിലാണ്ടിയില്‍ കടന്നല്‍ ആക്രമണം; രണ്ട് പേര്‍ക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം


താമരശ്ശേരി സ്വദേശികളായ വിപിന്‍ദാസ്, അബ്ദുല്‍ റഷീദ് എന്നിവര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. ഇതില്‍ വിപിന്‍ദാസിന്റെ നില ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം. കൊയിലാണ്ടി പെരുവട്ടൂര്‍ അമൃത സ്‌കൂളിനു സമീപത്തുനിന്നും വെട്ടുകല്ല് ഇറക്കാന്‍ വന്നതായിരുന്നു ഇവര്‍.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേനയെത്തി പരിക്കേറ്റവരെ കൊയിലാണ്ടി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. ആസ്‌ട്രോ എ.എസ്.ടി.ഒ പ്രദീപ്, ജിനീഷ്‌കുമാര്‍, നിധിപ്രസാദ്, ഷാജു, രാജേഷ് എന്നിവരായിരുന്നു രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നത്.