‘മോഡി സര്‍ക്കാറിന്റെ പത്ത് വര്‍ഷങ്ങള്‍ രാജ്യത്തിന്റെ വികസനത്തിന്റെ പുക്കാലം’; ചെങ്ങോട്ട്കാവില്‍ ജനപഞ്ചായത്ത് സംഘടിപ്പിച്ച് ദേശീയ ജനാധിപത്യ സഖ്യം


കൊയിലാണ്ടി: മോഡി സര്‍ക്കാറിന്റെ 10 വര്‍ഷങ്ങള്‍ രാജ്യത്തിന്റെ വികസനത്തിന്റെ പുക്കാലമെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി.ദേശീയ ജനാധിപത്യസഖ്യം ചെങ്ങോട്ടുക്കാവ് പഞ്ചായത്തില്‍ സംഘടിപ്പിച്ച ജനപഞ്ചായത്ത് ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു. അദ്ദേഹം.

രാജ്യത്തിന്റെ അടിസ്ഥാന മേഖലകളില്‍ സമ്പൂര്‍ണ്ണമായി വികസനമെത്തിക്കാന്‍ സാധിച്ചു, രാജ്യത്തെ മൂന്നാമത്തെ സാമ്പത്തികശക്കിയാക്കി മാറ്റാനും ലോകരാജ്യങ്ങള്‍ക്കിടയില്‍ നേതൃത്വം വഹിക്കാന്‍ സാധിക്കുന്ന രീതിയില്‍ ഭാരതം വളര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.


ബി.ജെ.പി ചെങ്കോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് പ്രിയ ഒരുവമ്മല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആര്‍ ജയ്കിഷ്, സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ വായനാരി വിനോദ്, ജില്ല കമ്മറ്റി അംഗം അഡ്വ. വി സത്യന്‍, കാമരാജ് കോണ്‍ഗ്രസ് കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് യു.പി ജയരാജന്‍, വി.കെ മുകുന്ദന്‍, ഉണ്ണികൃഷ്ണന്‍ വെള്ളിയാം തോട്, അഭിലാഷ് പോത്തല, പി.പി രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

ചെങ്ങോട്ട്കാവ് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ സുധ കാവുങ്കാപൊയില്‍, ജ്യോതി നളിനം, അഡ്വ എ.വി നിധിന്‍, വിനില്‍ രാജ്, ഒ. മാധവന്‍, മാധവന്‍ ബോധി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.