തായ്‌ലാന്‍ഡ് സ്വപ്‌നം കാണുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാം


കൊയിലാണ്ടി: തായ്‌ലാന്‍ഡിലേക്ക് യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി പ്രവേശിക്കാം. ഒരു വര്‍ഷ കാലത്തേക്ക് മാത്രമാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

2023 നവംബര്‍ പത്ത് മുതല്‍ 2024 മെയ് പത്ത് വരെയുള്ള സീസണ്‍ കാലത്താണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവില്‍ വിസയില്ലാതെ 30 ദിവസം വരെ ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡില്‍ താമസിക്കാം. പരമാവധി ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ഇളവ് തായ്‌ലന്‍ഡ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ സഞ്ചാരികള്‍ തായ്‌ലന്‍ഡില്‍ എത്തിയിരുന്നു. നിലവില്‍ തായ്‌ലന്‍ഡ് സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അടുത്ത വര്‍ഷവും വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പ് ലക്ഷ്യം നിര്‍ത്തിയാണ് തായ്‌ലന്‍ഡിന്റെ ഈ പ്രഖ്യാപനം. ഇന്ത്യക്കാര്‍ക്ക് പുറമെ ചൈനീസ് പൗരന്മാര്‍ക്കും ഇളവ് പ്രഖ്യാപിച്ചിരുന്നു.