ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ മേപ്പയ്യൂര്‍ സ്വദേശി പ്രവീണ്‍ കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു


കീഴ്പ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ കണ്ണമ്പത്ത് കണ്ടി പ്രവീണ്‍ കുമാര്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു. ദേശാഭിമാനിയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു. ജി.വി രാജ സ്പോര്‍ട്ടസ് ഫോട്ടോഗ്രാഫി ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ ദേശാഭിമാനി തൃശ്ശൂര്‍ യൂണിറ്റിലാണ്.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് കൊയിലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഹൃദയാഘാതം സ്ഥിരീകരിച്ചകതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയായിരുന്നു. രണ്ടു തവണ ഹൃദയാഘാതമുണ്ടാവുകയും ഇന്ന് പുലര്‍ച്ചെ 1.05 ന് മരണം സ്ഥിരീകരിച്ചു.

പിതാവ്: പരേതനായ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍.

മാതാവ്: സുപ്രഭ ടീച്ചര്‍ ( മേപ്പയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്).

ഭാര്യ: ഡോ. രത്‌നകുമാരി (ഡിഎംഒ ഹോമിയോപപ്പതി).

മക്കള്‍: പാര്‍വ്വതി (എം ബി ബി എസ് വിദ്യാര്‍ഥിനി, റഷ്യ) അശ്വതി ( പ്ലസ് ടു വിദ്യാര്‍ഥിനി).

സഹോദരന്‍ : പ്രജീഷ് കുമാര്‍.