കീഴ്പ്പയ്യൂരില്‍ മഹല്ല് പ്രവാസി സംഗമം സംഘടിപ്പിച്ച് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി


മേപ്പയ്യൂര്‍: മിലാദ് സംഗമത്തിന്റെ ഭാഗമായി മഹല്ല് പ്രവാസി സംഗമം നടത്തി കീഴ്പ്പയ്യൂര്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി. സുന്നിമഹല്ല് ഫെഡറേഷന്‍ പേരാമ്പ്ര മേഖല വര്‍ക്കിംഗ് സെക്രട്ടറി എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

എന്‍.പി മൊയ്തീന്‍ ഹാജി അധ്യക്ഷത വഹിച്ചു.ഹുസ്സൈന്‍ കമ്മന സ്വാഗതവും മഹ്ബൂബലി അശ്അരി പ്രാര്‍ത്ഥനയും നടത്തി.ഖാരിഹ് അബ്ദുറഹിമാന്‍ കീഴ്‌പ്പോട്ട് ഖിറാഅത്ത് നടത്തി.
ഖാസി കെ നിസാര്‍ റഹ്‌മാനി,മഹല്ല് പ്രസിഡന്റ് കെ.കെ പോക്കര്‍ഹാജി,അഹമ്മദ് ചൈതന്യ,എം പക്രന്‍ ഹാജി,അബ്ദുറഹിമാന്‍ ഇല്ലത്ത്,പി.കെ.കെ അബ്ദുള്ള,മൊയ്തു കുളപ്പുറത്ത്,കെ.പി അബ്ദുള്ള,കീഴ്‌പ്പോട്ട് പി മൊയ്തി,കീഴ്‌പ്പോട്ട് അമ്മത്,മേലാട്ട് കുഞ്ഞബ്ദുള്ള,കുഞ്ഞാലി മലപ്പാടി,സഹദ് കുന്നുമ്മല്‍ ,കെ.പി അബ്ദുല്‍ സലാം,മീറങ്ങാട്ട് അസ്സൈനാര്‍ എന്നിവര്‍ സംസാരിച്ചു. കെ കുട്ട്യാലി നന്ദിയും പറഞ്ഞു.