ഉയര്‍ന്ന കൊളസ്ട്രാള്‍ ഉണ്ടോ?എന്നാല്‍ ഭക്ഷണത്തില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ..


ജീവിത ശൈലി രോഗങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് കൊളസ്‌ട്രോള്‍, എന്നാല്‍ നാം ഓരോരുത്തരുടെയും ജീവിത ശൈലി നിര്‍ണയിച്ചാവും കൊളസ്‌ട്രോളിന്റെ അളവ് നിര്‍ണയിക്കുന്നത്. ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നത് ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടാവാന്‍ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ നിര്‍ബന്ധമായും ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ശീലം നാം ഓരോരുത്തരും മാറ്റേണ്ടിയിരിക്കുന്നു.

ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് രക്തയോട്ടം തടയുന്നതിന് കാരണമാവും. ഇത് ഹൃദയാഘാതം അല്ലെങ്കില്‍ സ്‌ട്രോക്ക് എന്നിവയിലേക്ക നയിക്കുമെന്ന് ആരോഗ്യവിദഗ്ദര്‍ പറയുന്നു. കൃത്യനിഷ്ടതയോടെയുളള ആഹാരക്രമം, പോഷകസമൃദ്ധമായ ആഹാരങ്ങല്‍ കഴിക്കുക എന്നീ ശീലങ്ങല്‍ പതിവാക്കിയാല്‍ കൊളസ്‌ട്രോളിന്റെ അളവ് ക്രമാതീതമായി കുറയ്ക്കുവാന്‍ സാധിക്കും.

ഏതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

1) ഫാസ്റ്റ് ഫുഡ് ഭക്ഷണത്തില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. പതിവായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരില്‍ വയറിലെ കൊഴുപ്പ് , ഉയര്‍ന്ന രക്ത സമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവ ഉണ്ടാവുന്നു.

2) വറുത്ത ഭക്ഷണങ്ങള്‍, ഇറച്ചി, ചീസ് എന്നിവയില്‍ കൊളസ്‌ട്രോള്‍ അടങ്ങയിരിക്കുന്നു.

3) കുക്കികള്‍,കേക്കുകള്‍, മധുരപലഹാരങ്ങള്‍, ഐസ്‌ക്രീം എന്നിവ ഒഴിവാക്കേണ്ടതാണ്.

കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയൊക്കെ

1) ആരോഗ്യമുള്ള ഹൃദയത്തിന് നാരുകള്‍ പ്രധാനമാണ്. പരിപ്പ്, വിത്തുകള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഓട്‌സ്, ചിയ, ഫ്‌ളാക്‌സ് സീഡുകള്‍, ബീന്‍സ്, ബാര്‍ലി, ഓറഞ്ച്, ബ്ലൂബെറി എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
2. പാചകത്തിന് ആരോഗ്യകരമായ എണ്ണകള്‍ ഉപയോഗിക്കുക – ചിലതില്‍ സൂര്യകാന്തി എണ്ണ, സോയാബീന്‍, ഒലിവ് ഓയില്‍, എള്ള്, നിലക്കടല എണ്ണകള്‍ എന്നിവ ഉള്‍പ്പെടുത്തുക.
കൃത്യതയാര്‍ന്ന വ്യായാമശീലവും ഭക്ഷണ ക്രമീകരണവുമാണ് ആരോഗ്യം നിലനിര്‍ത്താനുളള ശരിയായ മാര്‍ഗം.[mid5]