പയ്യോളിയിൽ പാഴ്‌സൽ ലോറി മറിഞ്ഞ് അപകടം


പയ്യോളി: പയ്യോളിയിൽ പാഴ്‌സൽ ലോറി മറിഞ്ഞ് അപകടം. ദേശീയ പാതയിൽ ഇരിങ്ങൽ മൽപാറയിലാണ് പാഴ്സൽ ലോറി മറിഞ്ഞ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം സംഭവിച്ചത്. ആർക്കും അപകടം സംഭവിച്ചിട്ടില്ല.

ഡൽഹിയിൽ നിന്നും ചരക്കുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന K A 52 A 5897 ലോറിയാണ് മറിഞ്ഞത്. കൊച്ചിയിലേക്ക് വാഷിങ്ങ് മെഷിനുമായി പോവുകയായിരുന്നു വാഹനം. ലോറിയിലുണ്ടായിരുന്ന ഡ്രൈവർ സുനിൽ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇതിനെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.