കരിപ്പൂര്‍ വിമാനത്താവളത്തിന് മുമ്പില്‍ സ്വര്‍ണക്കടത്തുകാരും കവര്‍ച്ചാ സംഘവും തമ്മില്‍ പിടിവലി; രണ്ടുപേര്‍ പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന് സ്വര്‍ണക്കടത്തുകാരും കവര്‍ച്ചാ സംഘവും തമ്മില്‍ പിടിവലി. സംഭവം കസ്റ്റംസിന്റെയും പൊലീസിന്റെയും ശ്രദ്ധയില്‍പ്പെടുകയും രണ്ടുപേര്‍ പിടിയിലാവുകയും ചെയ്തു.
സ്വര്‍ണം കടത്തിയ കോഴിക്കോട് ഉണ്ടന്‍ചാലില്‍ ലിഗീഷും കവര്‍ച്ചാസംഘത്തിലെ ഓമശ്ശേരി കിഴക്കേപുനത്തില്‍ ആസിഫുമാണ് പിടിയിലായത്. കവര്‍ച്ചാസംഘത്തിലെ നാലുപേര്‍ ഓടിരക്ഷപ്പെട്ടു. ലിഗീഷിനെ കസ്റ്റംസും ആസിഫിനെ പൊലീസുമാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് രണ്ട് ക്യാപ്സ്യൂളുകളായി ഒളിപ്പിച്ച സ്വര്‍ണമിശ്രിതവും കണ്ടെടുത്തിട്ടുണ്ട്.
ലിഗീഷ് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ദോഹയില്‍നിന്ന് കടത്തിയ സ്വര്‍ണം തട്ടിയെടുക്കാനാണ് അഞ്ചംഗസംഘം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിന് പുറത്തുവെച്ച് ലിഗീഷും കവര്‍ച്ചാസംഘവും തമ്മില്‍ പിടിവലി നടന്നതോടെ ഇത് ശ്രദ്ധയില്‍പ്പെട്ട സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു.
ഇതിനിടെ ആസിഫിനൊപ്പം ഉണ്ടായിരുന്ന നാലുപേര്‍ വാഹനത്തില്‍ കടന്നുകളയുകയായിരുന്നു. കവര്‍ച്ചാസംഘത്തിലെ രക്ഷപ്പെട്ട നാലുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസും അറിയിച്ചു.