പേരാമ്പ്രയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് പരിക്ക്


പേരാമ്പ്ര: പേരാമ്പ്ര പയ്യോളി വടകര റോഡ് ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. വാല്യക്കോട് മത്തത്ത് മീത്തല്‍ അനില്‍ രാജ്(32), ജോബി കൊറോത്ത് (44)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലൂണാര്‍ ടൂറിസ്റ്റ് ഹോമിനു സമീപം വെള്ളിയാഴ്ച്ച രാത്രി 9.30 ഓട് കൂടിയാണ് അപകടം നടന്നത്.

പേരാമ്പ്ര ഹൈസ്‌കൂള്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും പയ്യോളി ഭാഗത്തു നിന്നും വരുകയായിരുന്ന ബെക്കുമാണ് കൂട്ടിയിടിച്ചത്. പേരാമ്പ്ര ഹൈസ്‌കൂള്‍ സ്വദേശിയുടേതാണ് കാര്‍. പരിക്കേറ്റവരെ താലൂക് ഹോസ്പിറ്റലിലെ പ്രാഥമിക പരിശോധനക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


Also Read: അടുത്ത യാത്ര വന്ദേഭാരതിൽ ആയാലോ? കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമമായി, കോഴിക്കോട്ടെത്തുന്ന സമയങ്ങള്‍ അറിയാം


mid4]