നിപ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും


Advertisement

കോഴിക്കോട്: നിപ സാഹചര്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ പരീക്ഷകള്‍ മാറ്റിവെച്ചു. 2023 സെപ്റ്റംബര്‍ 18 മുതല്‍ സെപ്റ്റംബര്‍ 23 വരെ നടത്താന്‍ തീരുമാനിച്ച പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

Advertisement

സംസ്ഥാനത്ത് തിങ്കളാഴ്ച നടക്കാനിരുന്ന പി.എസ്.സി പരീക്ഷയും മാറ്റിവെച്ചു. സെപ്റ്റംബര്‍ 18ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Advertisement

അതേ സമയം നിപ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിത കാല അവധി പ്രഖ്യാപിച്ച ഉത്തരവ് ജില്ലാ ഭരണകൂടം പിന്‍വലിച്ചു. സെപ്ംറ്റബര്‍ 23വരെ സ്‌ക്കൂളുകള്‍ അടച്ചിടണമെന്നാണ് പുതിയ ഉത്തരവ്. ഈ ദിവസങ്ങളില്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്തും. സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ നടത്തുമെന്നായിരുന്നു നേരത്തെ ജില്ലാ ഭരണകൂടം ഉത്തരവ് ഇറക്കിയത്.

Advertisement