‘ഡിജിറ്റൽ വില്ലേജ്’ ചിത്രത്തിനായി കാസർകോട് മുതൽ എറണാകുളം വരെ പ്രചരണയാത്ര; കൊയിലാണ്ടിയിൽ സ്വീകരണമൊരുക്കി ക്യു.എഫ്.എഫ്.കെ
കൊയിലാണ്ടി: യുലിൻ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഡിജിറ്റൽ വില്ലേജ് എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും ഒരുക്കിയ ഉത്സവ് രാജീവ്, കേന്ദ്ര കഥാപാത്രം ചെയ്ത ഋഷികേശ് എന്നിവർ കാസർകോട് മുതൽ എറണാകുളം വരെ സംഘടിപ്പിച്ച പ്രചരണയാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. കൊയിലാണ്ടി മുൻസിപ്പൽ ബസ്റ്റാൻഡിൽ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് (ക്യു.എഫ്.എഫ്.കെ) ആണ് സ്വീകരണം ഒരുക്കിയത്. റിലീസിന് മുന്നേയുള്ള വ്യത്യസ്തമായ പ്രമോഷൻ പ്രചാരണത്തിനാണ് കൊയിലാണ്ടി ഇതിലൂടെ സാക്ഷ്യം വഹിച്ചത്.
ആഗസ്റ്റ് 18-നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അറുപതോളം പുതുമുഖങ്ങളെ അണിനിരത്തിയുള്ള ഈ ചിത്രം ഏറെ പ്രതീക്ഷ നൽകുന്നതായി അണിയറ പ്രവർത്തകർ അറിയിച്ചു. ക്യു.എഫ്.എഫ്.കെ നൽകിയ സ്വീകരണ ചടങ്ങിൽ പ്രസിഡണ്ട് പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ചു.
യും ക്യു എഫ് എഫ് കെ അംഗവും ചിത്രത്തിലെ അഭിനേതാവുമായ എസ് ആർ ഖാൻ, മണിദാസ് പയ്യോളി, ഹരി ക്ലാപ്സ്, ആൽവിൻ, ജനാർദ്ദനൻ നന്തി, മകേശൻ നടേരി, ബബിത എന്നിവർ സംബന്ധിച്ചു. ചിത്രത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി ബസ്റ്റാൻഡ് പരിസരത്തെ പൊതുജനങ്ങളുമായി അണിയറ പ്രവർത്തകർ സംവദിച്ചു.
Summary: Campaign for the film ‘Digital Village’ from Kasaragod to Ernakulam; QFFK organized a reception at Koyilandy