നഗരസഭാ കൗൺസിലർ വി.വി.ഫക്രുദ്ദീൻ മാസ്റ്ററുടെ ഉമ്മ വലിയ വീട്ടിൽ കുഞ്ഞായിശ അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം വലിയ വീട്ടിൽ കുഞ്ഞായിശ അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. കൊല്ലം വെസ്റ്റ് വാർഡ് കൗൺസിലർ വി.വി.ഫക്രുദ്ദീൻ മാസ്റ്ററുടെ ഉമ്മയാണ്.
ഭർത്താവ്: മർഹൂം തച്ചിരാം വീട്ടിൽ കുഞ്ഞഹമ്മദ്.
മക്കൾ: വി.വി.ഫക്രുദ്ദീൻ മാസ്റ്റർ, വി.വി.അബൂബക്കർ, നഫീസ, സാറ.
മരുമക്കൾ: പരേതനായ മൊയ്തീനകത്ത് മുഹമ്മദ്, കുഞ്ഞബ്ദുല്ല (തിക്കോടി), റംല, നിസാബി.
സഹോദരങ്ങൾ: വി.വി.മുഹമ്മദ്, വി.വി.അബ്ദുറഹ്മാൻകുട്ടി, പരേതരായ മൊയ്തീൻ കുട്ടി, അബ്ദുൽ ഖാദർ, ആമിന.