പണത്തോടൊപ്പം പുത്തൻ മൊബെെൽ ഫോണുകളും കവർന്ന് കള്ളൻ; ചെങ്ങോട്ടുകാവിലെ മോഷണത്തിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്, വീഡിയോ കാണാം


Advertisement

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ടൗണിലെ കടകളിൽ നിന്നും മോഷണം പോയവയിൽ മൊബെെൽ ഫോണുകളും. എം കെ മൊബൈൽ ആന്റ് ഫേൻസി ഷോപ്പിൽ നിന്നാണ് പണവും ഫോണുകളും നഷ്ടമായത്. ഏകദേശം ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ ഹംസ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Advertisement

പണത്തോടൊപ്പം പുതിയ രണ്ട് ടച്ച് ഫോണുകൾ നഷ്ടമായിട്ടുണ്ട്. ഒപ്പം താൻ റീച്ചാർജ് ചെയ്തുകൊടുക്കാനുപയോ​ഗിക്കുന്ന രണ്ട് ഫോണുകളും നഷ്ടമായിട്ടുണ്ട്. വിൽപ്പനയ്ക്കായി സൂക്ഷിച്ച കീപേഡ് ഫോണുകളും നഷ്ടമാവയിൽപ്പെടുന്നു. ഇത് എത്ര എണ്ണം നഷ്ടമായിട്ടുണ്ടെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement

ഇന്ന് പുലർച്ച രണ്ടരയ്ക്കും നാല് മണിക്കും ഇടയിലാണ് മോഷണം നടന്നത്. എം കെ മൊബൈൽ ആന്റ് ഫേൻസി, സ്വർണ്ണക്കട, തേങ്ങാ ഷോപ്പ്, പ്രഭിത ഹോട്ടൽ, ബാർബർ ഷോപ്പ്, വരുവോറ സ്റ്റോർ തുടങ്ങിയ കടകളിലാണ് മോഷണം നടന്നത്. ഓട് പൊളിച്ചാണ് മോഷ്ടാവ് കടകളുടെ ഉള്ളിൽ പ്രവേശിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു.

Advertisement

Summary: Thief steals new mobile phones along with cash. Koilandi News.com has video footage of the robbery in Chengotukav