Top 5 News Today | കൊയിലാണ്ടിയിൽ കെ-ഫോൺ പദ്ധതി ഉദ്ഘാടനം ചെയ്തു, പള്ളിക്കരയില്‍ നിന്നും കാണാതായ പതിനഞ്ചുകാരന്‍ വീട്ടില്‍ തിരിച്ചെത്തി; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (04/06/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 05 തിങ്കളാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.
1. സ്‌കൂളില്‍ അധ്യാപക നിയമനം വാഗ്ദാനം ചെയ്ത് 30ഓളം പേരില്‍ നിന്ന് കൈപ്പറ്റിയത് രണ്ടേമുക്കാല്‍ കോടി രൂപ; ഇരിങ്ങല്‍ കോട്ടല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അനിശ്ചിതകാല സമരവുമായി ഉദ്യോഗാര്‍ഥികളും സമരസഹായ സമിതിയും
ഇരിങ്ങല്‍: അധ്യാപക നിയമനം വാഗ്ദാനം ചെയ്ത് മുപ്പതോളം പേരെ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജ്‌മെന്റ് വഞ്ചിച്ചതായി പരാതി. പണം തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ സ്‌കൂളിന് മുമ്പില്‍ പന്തലുകെട്ടി അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
2. 2007 ലെ പരിസ്ഥിതി ദിനത്തില്‍ സ്‌കൂള്‍ മുറ്റത്ത് നട്ട മരം, ഇന്ന് പടര്‍ന്ന് പന്തലിച്ച് കുളിര് പകരുന്നു- കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഏവരുടേയും ശ്രദ്ധാകേന്ദ്രമായ ഇത്തിമരത്തിന്റെ കഥയറിയാം
കൊയിലാണ്ടി: 2007 ലെ പരിസ്ഥിതി ദിനത്തില്‍ സ്‌കൂള്‍ മുറ്റത്ത് നട്ട മരം, ഇന്ന് പടര്‍ന്ന് പന്തലിച്ച് സ്‌കൂളിലെത്തുന്ന ഏവര്‍ക്കും കുളിരുകയാണ്. കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് കടക്കുമ്പോള്‍ ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കുന്ന ആ ഇത്തിമരത്തെക്കുറിച്ച് തന്നെയാണ് പറയുന്നത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
3. വൃക്ഷത്തൈകള്‍ക്കായി ഇടമൊരുക്കി കൊല്ലം പിഷാരികാവ് ക്ഷേത്രപരിസരവും; ദേവാങ്കണം ചാരുഹരിതം പരിപാടിയ്ക്ക് തുടക്കം
കൊല്ലം: മലബാര്‍ ദേവസ്വം ബോര്‍ഡ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേവാങ്കണം ചാരുഹരിതം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം പിഷാരികാവ് ക്ഷേത്രപരിസരത്ത് നടന്നു. വൃക്ഷത്തൈ നട്ടുകൊണ്ട് മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. ലോഹ്യയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
4. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോൺ കൊയിലാണ്ടിയിലും; നിയോജക മണ്ഡലം തല ഉദ്ഘാടനം നിർവ്വഹിച്ച് എം.എൽ.എ
കൊയിലാണ്ടി: ഡിജിറ്റൽ ലോകത്തേക്ക് കുതിച്ച് ചാടാനുള്ള കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോൺ കൊയിലാണ്ടിയിലും ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ കൊയിലാണ്ടി നിയോജക മണ്ഡലം തല ഉദ്ഘാടനം എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു. വരകുന്ന് ഗവ. ഐ.ടി.ഐയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് അധ്യക്ഷയായി.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
5. തിക്കോടി പള്ളിക്കരയില്‍ നിന്നും കാണാതായ പതിനഞ്ചുകാരന്‍ വീട്ടില്‍ തിരിച്ചെത്തി
തിക്കോടി: പള്ളിക്കരയില്‍ നിന്നും ജൂണ്‍ രണ്ടാം തിയ്യതി കാണാതായ പതിനഞ്ചുകാരന്‍ വീട്ടില്‍ തിരിച്ചെത്തിയതായി ബന്ധുക്കള്‍ അറിയിച്ചു. ഇന്ന് രാവിലെ കുട്ടി സ്വമേധയാ വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.